കമൽ റാം സജീവിൻ്റെ പ്രഭാഷണം ഇന്ന്
പ്രഭാഷണവും ചർച്ചയും വൈകീട്ട് 7ന് കേരളീയ സമാജത്തിൽ

ബഹ്റൈനിലെ സാംസ്കാരിക കൂട്ടായ്മകളായ 'ഭൂമിക'യും എയ് സ്തറ്റിക് ഡസ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഭാഷണങ്ങളും ചർച്ചയും ഇന്ന്. നവംബർ 8 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബഹ് റൈൻ കേരളീയ സമാജത്തിൽ നടക്കും.
മാധ്യമ പ്രവർത്തകൻ കമൽ റാം സജീവ്, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കൺവീനർ എ.കെ അബ്ദുൽ ഹകീം, കെ.എൽ.എഫ് അംഗം ഇസ്മയിൽ എന്നിവർ സംസാരിക്കും. 'പ്രതിരോധത്തിൻ്റെ മാധ്യമ സാധ്യതകൾ' എന്ന വിഷയത്തിലാണ് പ്രഭാഷണങ്ങളും ചർച്ചയും
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33338925 എന്ന നമ്പറിൽ ബന്ധപ്പെടാം.
Next Story
Adjust Story Font
16

