കെ.ഐ.ജി മുൻ പ്രസിഡന്റ് ഉമർ ഫാറൂഖിന്റെ നിര്യാണത്തിൽ അനുശോചിച്ചു
വിട പറഞ്ഞത് കെ.ഐ.ജി സ്ഥാപക നേതാക്കളിലൊരാൾ

എം.കെ ഉമര്‍ ഫാറൂഖ്
ബഹ്റൈനില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചിരുന്ന കേരള ഇസ് ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) സ്ഥാപക നേതാക്കളിലൊരാളും ഏറെക്കാലം പ്രസിഡൻറുമായിരുന്ന എം.കെ ഉമര്‍ ഫാറൂഖിന്‍െറ നിര്യാണത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷനും അദ്ദേഹത്തിെൻ്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളും അനുശോചിച്ചു.
പ്രവാസ കാലത്ത് മനാമയിലെ ഫാറൂഖ് മസ്ജിദില്‍ മുഅദ്ദിനായി ജോലി ചെയ്യവേ മാഹി ചാലക്കര സ്വദേശിയായ അദ്ദേഹം മലയാളികള്‍ക്കായി പഠന ക്ലാസുകള്‍ നടത്തുകയും അറിവ് പകരുകയും ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ അനുസ്മരിച്ചു. അദ്ദേഹത്തിെൻറ നേതൃപാടവം കെ.ഐ.ജിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും ഏറെ പങ്ക് വഹിച്ചിരുന്നു.
വിവിധ പള്ളികളിലും മനാമ കെ.ഐ.ജി ഹൗസിലും നടന്നിരുന്ന അദ്ദേഹത്തിെൻ്റെ മത പഠന ക്ലാസുകളില്‍ നിരവധി പേര്‍ സംബന്ധിക്കാറുണ്ടായിരുന്നുവെന്ന് സുഹൃത്തും മുന്‍ കെ.ഐ.ജി ജനറല്‍ സെക്രട്ടറിയുമായ സി. ഖാലിദ് അനുസ്മരിച്ചു.
മാഹി ചാലക്കര സ്വദേശിയായിരുന്ന അദ്ദേഹം ഇബ്നുല്‍ ഹൈതം സ്കൂള്‍ സ്ഥാപിക്കുന്നതിലും പങ്കു വഹിച്ചു. ബഹ്റൈനിലെ പ്രവാസം അവസാനിപ്പിക്കുന്നത് വരെ മാധ്യമം ദിനപത്രത്തി ൻ്റെ ബഹ്റൈന്‍ ബ്യൂറോ ഇന്‍ചാര്‍ജായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായി ഫ്രൻറ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ അനുസ്മരിച്ചു.
പ്രവാസം അവസാനിപ്പിച്ച ശേഷം അദ്ദേഹം തലശ്ശേരി ഇസ്ലാമിക് വിമന്‍സ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി സ്വദേശി പ്രമുഖരുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം കഴിഞ്ഞ ദിവസം മനാമ ഫാറൂഖ് മസ്ജിദില്‍ നടന്നു.
ഉമർ ഫാറൂഖ് ബഹ്റൈനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് നിദാം യഅ്ഖൂബിയോടൊപ്പം Adjust Story Font
16

