Quantcast

മലയാളം സംസാരിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന പാക് സ്വദേശി

ബഹ്‍റൈനിലെ ഗുദൈബിയ എന്ന തെരുവിലെ ഒരു ഭക്ഷണശാലയിലാണ് പാകിസ്താൻ സ്വദേശിയായ സുലൈമാന് ജോലി. 

MediaOne Logo

Web Desk

  • Published:

    30 Nov 2019 1:30 PM IST

മലയാളം സംസാരിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന പാക് സ്വദേശി
X

മലയാള ഭാഷ ദേശങ്ങളുടെ അതിരുകളെയും ഭേദിച്ച് മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുമ്പോൾ അത് മലയാളികൾക്ക് അനുഭൂതിദായകമായ കാഴ്ചയാണ്. ഗൾഫിൽ നിന്നുള്ള ഒരു പാകിസ്താൻ സ്വദേശിയെ പരിചയപ്പെടാം. കൂടെ ജോലി ചെയ്യുന്നവരിൽ നിന്ന് മലയാള ഭാഷ പഠിച്ചെടുക്കുക മാത്രമല്ല കേരളത്തെയും മലയാളത്തെയും സ്നേഹിക്കുകയും ചെയ്യുന്നു ഇദ്ദേഹം.

ബഹ്‍റൈനിലെ ഗുദൈബിയ എന്ന തെരുവിലെ ഒരു ഭക്ഷണശാലയിലാണ് പാകിസ്താൻ സ്വദേശിയായ സുലൈമാന് ജോലി. മലയാളികൾ കടയിൽ വന്നാൽ നല്ല മലയാളത്തിൽ തന്നെയായിരിക്കും ഈ ഫൈസലാബാദുകാരന്റെ സംസാരം. കഴിഞ്ഞ മുപ്പത് വർഷമായി മലയാളികളോടൊപ്പം തന്നെയാണ് ജോലിയും ഭക്ഷണവും സഹവാസവുമെല്ലാം. അത് കൊണ്ട് തന്നെ മലയാളത്തെയും കേരളത്തെയും വലിയ ഇഷ്ടമാണ്. ഭാഷാഭേദങ്ങൾക്കുമപ്പുറത്ത് മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ട സ്നേഹത്തെക്കുറിച്ചാണ് സുലൈമാന് പറയാനുള്ളത്.

TAGS :

Next Story