Quantcast

പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇത് നാലാം തവണയാണ് കൂട്ടായ്മ രക്തദാന ക്യാമ്പ് ഒരുക്കിയത്.

MediaOne Logo

Web Desk

  • Published:

    2 Dec 2019 10:53 AM IST

പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
X

പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാമ്പ്

'പ്രതീക്ഷ ' (HOPE) ബഹ്‌റൈനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇത് നാലാം തവണയാണ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ഒരുക്കിയത്. സൽമാനിയ ആശുപത്രിയിൽ വച്ച് നടന്ന ക്യാമ്പിൽ, അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു അഭ്യുദയകാംഷികളുമടക്കം നൂറ്റി അൻപതിലധികം പേർ പങ്കെടുത്തു.

സിക്കിൾ സെൽ അനീമിയ പേഷ്യന്റ് കെയർ -ബഹ്‌റൈൻ സൊസൈറ്റി ചെയർമാൻ, സക്കറിയ അൽ ഘാതം ക്യാമ്പ് സന്ദർശിച്ച് രക്തദാതാക്കളെ അഭിനന്ദിച്ചു.പ്രതീക്ഷയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികമ്മീഷൻ അംഗം സുബൈർ കണ്ണൂർ ചടങ്ങിൽ ആശംസ നേർന്നു. ജെറിൻ ഡേവിസ്, അൻസാർ മുഹമ്മദ്, ചന്ദ്രൻ തിക്കോടി, സാബു ചിറമേൽ, ജയേഷ് കുറുപ്പ്, ജോഷി നെടുവേലിൽ, ലിജോ വർഗീസ്, സുജേഷ് ചെറോട്ട, ഷബീർ മാഹി , ഗിരീഷ് പിള്ളൈ, മനോജ് സാംബൻ, പ്രിന്റു ഡെല്ലിസ്, മുജീബ് റഹ്‌മാൻ, ഷിജു സി. പി, ജാക്‌സ് മാത്യു, അശോകൻ താമരക്കുളം, നിസാർ കൊല്ലം, അഷ്‌കർ പൂഴിത്തല, സിബിൻ സലിം, റംഷാദ് എ. കെ, നിസാർ മാഹീ, ഷിബു പത്തനംതിട്ട, വിനു ക്രിസ്റ്റി, റിഷിൻ, ഷാജി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

TAGS :

Next Story