Quantcast

ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് വൈദ്യ പരിശോധന; നിയമം ആഗസ്റ്റ് മാസം മുതൽ പ്രാബല്യത്തിൽ 

MediaOne Logo

Web Desk

  • Published:

    15 Jan 2020 2:39 AM IST

ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് വൈദ്യ പരിശോധന; നിയമം ആഗസ്റ്റ് മാസം മുതൽ പ്രാബല്യത്തിൽ 
X

ബഹ്റൈനിൽ ഭക്ഷ്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധിത വൈദ്യ പരിശോധന ഏർപ്പെടുത്തുന്ന നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഈ വർഷം ആഗസ്റ്റ് മുതൽ നിയമം പ്രാബല്യത്തിൽ വരും.

പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധമുള്ള ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിർബന്ധിത വൈദ്യ പരിശോധന ഏർപ്പെടുത്തുക. തൊഴിലാളികൾ രണ്ട് വർഷം കൂടുമ്പോൾ വൈദ്യപരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിയമം നിഷ്കർഷിക്കുന്നത്. പകർച്ച വ്യാധികളിൽ നിന്ന് സമൂഹത്തെ രക്ഷിക്കുവാൻ ലക്ഷ്യമിട്ടുള്ള നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിന് കാബിനറ്റിൻ്റെ അംഗീകാരം ലഭിച്ചത്. വീട്ടുജോലിക്കും മറ്റ് ഗാർഹിക ജോലികൾക്കുമുള്ള വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യപരിശോധന നടത്തണമെന്ന് പാർലിമെൻ്റിൽ എം.പിമാർ ഈയിടെ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഗാർഹിക ജോലിക്കാർ മെഡിക്കൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുമ്പ് രോഗികളാണോ അല്ലയോ എന്നറിയാതെ ദിവസങ്ങളോളം വീടുകളിൽ എത്തി താമസിക്കുന്നുണ്ട്. എന്നാൽ വിമാനത്താവളങ്ങളിൽ നിന്ന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിനുശേഷം വീടുകളിൽ ജോലിക്ക് എത്തുന്നത് വഴി വീട്ടിലുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് എം. പിമാരുടെ വിലയിരുത്തൽ.

Next Story