പുസ്തകോൽസവത്തിന് ഇന്ന് തുടക്കം; ഡോ: എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും
കെ.ആർ മീര, ശിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവർ ആദ്യ ദിവസത്തെ അതിഥികൾ

പത്തു ദിവസം നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശീലയുയരും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ ഇന്ന് വൈകിട്ട് ഭദ്രദീപം കൊളുത്തി ഔപചാരികമായ ഉദ്ഘാടനം നടത്തും.
എഴുത്തുകാരി കെ. ആർ. മീര, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും ഉദ്ഘാടനചടങ്ങിൽ മുഖ്യപ്രഭാഷകരാവും.
അൻപതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ അണിനിരക്കുന്ന പുസ്തകോത്സവത്തിൻ്റെ ഭാഗമായുള്ള സാഹിത്യ- വിജ്ഞാന മത്സരങ്ങളും ചിത്രശില്പ കരകൗശലപ്രദർശനവും ഇന്നലെ ആരംഭിച്ചു. ഈ മാസം ഇരുപത്തി ഒമ്പതിനാണ് പു സ്തകോൽസവം സമാപിക്കുക
Next Story
Adjust Story Font
16

