Quantcast

ബഹ്റൈനിൽ കൊറോണ ബാധിതരുടെ ആരോഗ്യ നില മെച്ചപ്പെട്ടു ; 38 പേർക്ക് രോഗബാധ  

ഇറാഖ്, ലബനോൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകള്‍ നിർത്തി.

MediaOne Logo

Web Desk

  • Published:

    29 Feb 2020 12:41 AM IST

ബഹ്റൈനിൽ കൊറോണ ബാധിതരുടെ ആരോഗ്യ നില മെച്ചപ്പെട്ടു ;  38 പേർക്ക് രോഗബാധ   
X

മൂന്ന് പേരിൽ കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

ബഹ്റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യമന്ത്രാലയം ഊർജിതമാക്കി.

ഇറാനിൽ നിന്ന് വന്ന അഞ്ച് വനിതകൾക്കാണ് രോഗബാധയുണ്ടെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ മൊത്തം എണ്ണം 38 ആയി. രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്നതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

ഇറാൻ സന്ദർശിച്ച ശേഷം രാജ്യത്തെക്ക് വന്ന വ്യക്തികളിലാണ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയത് എന്നതിനാൽ ഇറാനിലേക്കുള്ള യാത്ര കർശനമായി വിലക്കിയിട്ടുണ്ട്. ഇറാഖ്, ലബനോൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളും നിർത്തി. മുൻകരുതൽ എന്ന നിലയിൽ രാജ്യത്തെ വിദ്യാലയങ്ങൾക്ക് രണ്ടാഴ്ചക്കാലത്തെക്ക് അവധി നൽകിയതും രോഗബാധയുടെ വ്യാപനം തടയുവാനുദ്ദേശിച്ചാണ്.

വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കിംവദന്തികൾക്ക് വശംവദരാകരുതെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

TAGS :

Next Story