Quantcast

ബഹ്റൈനിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;രോഗ ബാധിതരുടെ എണ്ണം 38   

വ്യാപനം തടയാൻ ശ്രമങ്ങൾ ഊർജിതമാക്കി   

MediaOne Logo

Web Desk

  • Published:

    28 Feb 2020 10:04 PM IST

ബഹ്റൈനിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;രോഗ ബാധിതരുടെ എണ്ണം 38   
X

ബഹ്റൈനിൽ രണ്ട് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 38 ആയി. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.വൈറസ് ബാധിതരായ മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികിൽസ നൽകുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.

മുൻകരുതൽ എന്ന നിലയിൽ ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നാല്പത്തി എട്ട് മണിക്കൂർ നേരത്തേക്ക് ബഹ് റൈൻ നിർത്തിവെച്ചിരുന്നു. ഈ തീരുമാനം വീണ്ടും 48 മണിക്കൂർ നേരത്തേക്ക് നീട്ടി.

രാജ്യത്തെ വിദ്യാലയങ്ങളെല്ലാം രണ്ടാഴ്ചക്കാലത്തെക്ക് അവധിയിലാണ്. വൈറസ് ബാധയേറ്റ വരുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയിട്ടുണ്ട് .പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story