Quantcast

ബഹ്റൈനിൽ ഫെയ്സ് മാസ്കുകൾ വിതരണം ചെയ്ത് മലയാളി കൂട്ടായ്മകൾ 

മാസ്കുകൾക്ക് വിപണിയിൽ ക്ഷാമം നേരിട്ട പശ്ചാത്തലത്തിലാണിത്.  

MediaOne Logo

Web Desk

  • Published:

    28 Feb 2020 7:50 PM IST

ബഹ്റൈനിൽ ഫെയ്സ് മാസ്കുകൾ വിതരണം ചെയ്ത് മലയാളി കൂട്ടായ്മകൾ 
X

ബഹ്റൈനിൽ കൊറോണ ബാധയുടെ വ്യാപനം തടയാനുള്ള ഫെയ്സ് മാസ്കുകൾ സൗജന്യമായി വിതരണം ചെയ്ത് പ്രവാസി കൂട്ടായ്മകളും മലയാളികളും രംഗത്ത്. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബിസിനസ് ഫോറം യൂത്ത് വിംഗ് എന്നീ കൂട്ടായ്മകൾ ഇതിനായി രംഗത്തെത്തി.

സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിയുടെ നേത്യത്വത്തിൽ നൂറൂകണക്കിന് ഫെയ്സ് മാസ്കുകളാണ് ഈ കൂട്ടായ്മകൾ പ്രവാസികൾക്കിടയിൽ വിതരണം ചെയ്തത്. +973 33982363 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മാസ്കുകൾ ലഭ്യമാക്കുമെന്ന് ബഷീർ അമ്പലായി പറഞ്ഞു.

രാജ്യത്ത് വിപണിയിൽ ഫെയ്സ് മാസ്കുകൾക്ക് ക്ഷാമം നേരിട്ട പശ്ചാത്തലത്തിലാണ് പ്രവാസി കൂട്ടായ്മകൾ രംഗത്തിറങ്ങിയത്. അതിവേഗമാണ്‌ രാജ്യത്തെ ഫാർമസികളിൽ ഫെയ്‌സ്‌മാസ്കുകൾ വിറ്റുതീർന്നത്. മാസ്കുകൾക്ക് ക്യത്രിമ ക്ഷാമം സ്യഷ്ടിക്കുകയും വില വർധിപ്പിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ അധിക്യതർ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ പരാതി ഉയർന്ന മൂന്ന് ഫാർമസികളാണ് അധിക്യതർ അടച്ചുപൂട്ടിയത്.

മാസ്കുകൾ കിട്ടാനില്ലാത്തതും ചിലർ വൻ വില ഈടാക്കുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അധിക്യതർ പരിശോധനകൾ സജീവമാക്കിയിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികളുണ്ടാകുമെന്ന് അധിക്യതർ മുന്നറിയിപ്പ് നൽകി .

ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനടക്കമുള്ള വിവിധ സംഘടനകൾ നാട്ടിൽ നിന്ന് ഫെയ്സ് മാസ്കുകൾ സമാഹരിച്ച് വിതരണം നടത്താനാണ് ശ്രമിക്കുന്നത്. കൊയിലാണ്ടി കൂട്ടം കൂട്ടായ്മയുടെ നേത്യത്വത്തിൽ കൊറോണ ബോധവൽക്കരണ പരിപാടിയും നടക്കും. ഡോ.പി.വി ചെറിയാൻ ബോധവൽക്കരണ സെഷന് നേത്യത്വം നൽകും.

TAGS :

Next Story