Quantcast

ബഹ്റൈനിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;രോഗ ബാധിതരുടെ എണ്ണം 41  

വ്യാപനം തടയാൻ ശ്രമങ്ങൾ ഊർജിതമാക്കി 

MediaOne Logo

Web Desk

  • Published:

    29 Feb 2020 9:30 PM IST

ബഹ്റൈനിൽ മൂന്ന്  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;രോഗ ബാധിതരുടെ എണ്ണം 41  
X

ബഹ്റൈനിൽ മൂന്ന് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ആയി. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

വൈറസ് ബാധിതരായ മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികിൽസ നൽകുകയും ചെയ്തിട്ടുണ്ട്.ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കൺസൾട്ടൻറ് ഡോ. ജമീല കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിൻ്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻറ് മെഡിക്കൽ റിസർച്ചിൽ പ്രവർത്തിക്കുന്ന ദേശീയ ദൗത്യസംഘത്തിലെ അംഗവും ബി.ഡി.എഫ്ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൾട്ടൻറുമായ ലഫ്.കേണൽ ഡോ. മനാഫ് അൽഖഹ്താനി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

Next Story