Quantcast

കൊറോണ : ബഹ്റൈനിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരം 

പ്രതിരോധത്തിന് പൊതു സമൂഹത്തിൻ്റെ പിന്തുണ അനിവാര്യം

MediaOne Logo

Web Desk

  • Published:

    29 Feb 2020 8:31 PM IST

കൊറോണ : ബഹ്റൈനിൽ  ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരം 
X

കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിൻ്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻറ് മെഡിക്കൽ റിസർച്ചിൽ പ്രവർത്തിക്കുന്ന ദേശീയ ദൗത്യസംഘത്തിലെ അംഗവും ബി.ഡി.എഫ്ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൾട്ടൻറുമായ ലഫ്.കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു.

ബഹ്റൈൻ ആഭ്യന്തര ,ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിരോധ നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രോഗ പ്രതിരോധത്തിനായി എല്ലാവരും സർക്കാർ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കൺസൾട്ടൻറ് ഡോ. ജമീല പറഞ്ഞു.

രോഗത്തെ ഫലപ്രദമായി നേരിടാൻ പൊതുസമൂഹത്തിലെ മുഴുവൻ പേരുടെയും സഹകരണം ആവശ്യമാണ്. ഫെബ്രുവരി മാസത്തിൽ ഇറാൻ സന്ദർശിച്ച മുഴുവൻ ആളുകളും മുൻകരുതൽ നടപടി എന്ന നിലയിൽ വൈദ്യപരിശോധനക്ക് വിധേയരാകണം. ഇവർക്ക് 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ പരിശോധനക്കുള്ള തീയതി ബുക്ക് ചെയ്യാം.

TAGS :

Next Story