കോവിഡ് -19 : ബഹ്റൈനിൽ മൊബൈല്‍ മെഡിക്കൽ യൂണിറ്റുകള്‍ ആരംഭിച്ചു
രോഗ വ്യാപനം തടയാനുള്ള നടപടികൾ ഊർജിതമാക്കി

ബഹ്റൈനിൽ കൊറോണ വൈറസ് ബാധ തടയുന്നതിന് വൈദ്യ പരിശോധനക്കായി മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിച്ചു . ഈ മാസം ഇറാൻ സന്ദർശിച്ച ശേഷം ബഹ് റൈനിലെത്തിയ മുഴുവൻ പേരുടെയും വൈദ്യ പരിശോധന മൊബൈൽ യൂണിറ്റുകളിലൂടെ ഉറപ്പ് വരുത്തും.
കോവിഡ് -19 രോഗ പ്രതിരോധത്തിനായി എല്ലാവരും സർക്കാർ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കൺസൾട്ടൻറ് ഡോ. ജമീല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രോഗത്തെ ഫലപ്രദമായി നേരിടാൻ പൊതുസമൂഹത്തിലെ മുഴുവൻ പേരുടെയും സഹകരണം ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു . ഫെബ്രുവരി മാസത്തിൽ ഇറാൻ സന്ദർശിച്ച മുഴുവൻ ആളുകളെയും മുൻകരുതൽ നടപടി എന്ന നിലയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കും.. ഇവർക്ക് 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ പരിശോധനക്കുള്ള തീയതി ബുക്ക് ചെയ്യാം.
Next Story
Adjust Story Font
16

