Quantcast

ബഹ്റൈനിൽ രണ്ട് പേർക്ക് പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു;രോഗ ബാധിതർ 49  

രോഗബാധിതരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Published:

    2 March 2020 11:05 PM IST

ബഹ്റൈനിൽ രണ്ട് പേർക്ക് പേർക്ക് കൂടി കോവിഡ് -19   സ്ഥിരീകരിച്ചു;രോഗ ബാധിതർ 49  
X

ബഹ്റൈനിൽ രണ്ട് പേർക്ക് കൂടി കോവിഡ് -19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 49 ആയി. ബഹ് റൈൻ പൗരനായ സ്ത്രീക്കും സൗദി പൗരനായ പുരുഷനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കി.

വൈറസ് ബാധിതരായ മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികിൽസ നൽകുകയും ചെയ്തിട്ടുണ്ട്.കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിൻ്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് അധിക്യതർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കോവിഡ് -19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികളുമായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം പ്രതിനിധികൾ ചർച്ച നടത്തി. ലേബർ ക്യാമ്പുകളിലും തൊഴിൽ സ്ഥലങ്ങളിലും മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ ക്യത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ യോഗം തീരുമാനിച്ചു

Next Story