കോവിഡ് : ബഹ്റൈനിൽ രണ്ട് കോഫി ഷോപ്പുകൾ അടച്ചു
രോഗ ബാധിതർ ഷോപ്പുകൾ സന്ദർശിച്ചതിനാൽ

ബഹ്റൈനിൽ കോവിഡ് രോഗ ബാധയുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി രണ്ട് കോഫി ഷോപ്പുകൾ അധിക്യതർ അടച്ചു. പ്രത്യേക നിരീക്ഷണത്തിലുള്ള രണ്ട് കോവിഡ് രോഗ ബാധിതർ ഈ കോഫി ഷോപ്പുകൾ സന്ദർശിച്ചു എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ അടക്കാൻ അധിക്യതർ നിർദേശിക്കുകയായിരുന്നു.
ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടക്കുന്നതായി കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിനായി രൂപീകരിക്കപ്പെട്ട പ്രത്യേക ടാസ്ക് ഫോഴ്സ് അംഗവും മിലിട്ടറി ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ദനുമായ ലഫ്.കേണൽ ഡോക്ടർ മനാഫ് അൽ ഖഹ്താനി അറിയിച്ചു.
Next Story
Adjust Story Font
16

