Quantcast

സൗദിയിലേക്ക് പോവുകയായിരുന്ന മലയാളികള്‍ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി 

കൊച്ചിയിൽ നിന്നും കോഴിക്കോട്​ നിന്നുമുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയവരാണ്​ ഇവർ.

MediaOne Logo

Web Desk

  • Published:

    9 March 2020 9:03 PM IST

സൗദിയിലേക്ക് പോവുകയായിരുന്ന മലയാളികള്‍ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി 
X

രണ്ട് വിമാനങ്ങളിലെ കേരളത്തിൽ നിന്നുള്ള യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയവരാണ് ഇവർ.

കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് യാത്രക്കാര്‍ കുടുങ്ങിയത്. ബഹ്റൈനിൽ നിന്ന് കണക്ഷൻ ഫ്ലൈറ്റിൽ സൗദിയിലേക്ക് യാത്ര ചെയ്യേണ്ടവരാണ് യാത്രാ വിലക്ക് മൂലം കുടുങ്ങിയത്. ഞായറാഴ്ചയാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

കൊച്ചിയിൽ നിന്നുള്ള ഗൾഫ് എയർ വിമാനം തിങ്കളാഴ്ച രാവിലെയാണ് ബഹ്റൈനിൽ എത്തിയത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.

TAGS :

Next Story