Quantcast

ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെച്ചു 

മൽസരം കാണികളില്ലാതെ മൽസരാർഥികൾക്ക് വേണ്ടി മാത്രമായി നടത്താനായിരുന്നു മുൻ തീരുമാനം

MediaOne Logo

Web Desk

  • Published:

    13 March 2020 9:45 PM IST

ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെച്ചു 
X

ബഹ്റൈനിൽ ഈ മാസം 20 മുതൽ നടക്കേണ്ടിയിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെച്ചു. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഫോര്‍മുല വണ്‍ മത്സരങ്ങള്‍ മാറ്റിവെച്ചത്. ആഗോള തലത്തിൽ രോഗ ബാധയുടെ വ്യാപനം കണക്കിലെടുത്ത് സംഘാടകരായ ബഹ്റൈൻ ഇനറർനാഷണൽ സർക്യൂട്ട് അധിക്യതർ ഫോർമുല വൺ മാനേജ്മെൻറുമായി നടത്തിയ ചർച്ചയിലാണ് മൽസരങ്ങൾ മാറ്റിവെക്കാൻ തീരുമാനമായത്. മൽസരം കാണികളില്ലാതെ മൽസരാർഥികൾക്ക് വേണ്ടി മാത്രമായി നടത്താനായിരുന്നു മുൻ തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകാനും ധാരണയായിരുന്നു. എന്നാൽ മൽസരാർഥികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അത് കൊണ്ടാണ് പരിപാടി മാറ്റിവെക്കുവാൻ അന്തിമ തീരുമാനമെടുത്തതെന്നും സംഘാടകർ പറഞ്ഞു. മൽസരം മാറ്റിവെച്ചെങ്കിലും ഈ വർഷം അവസാനം തന്നെ ബഹ്റൈനിൽ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

TAGS :

Next Story