Quantcast

ബഹ്​റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കുന്നു

ബുധനാഴ്​ച പുലർച്ചെ മൂന്ന്​ മണിമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

MediaOne Logo

Web Desk

  • Published:

    16 March 2020 1:14 AM IST

ബഹ്​റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കുന്നു
X

കോവിഡ് 19 രോഗബാധയുടെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ബഹ്റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് (സി.എ.എ) അറിയിച്ചു. വിസ ഓൺ അറൈവലും നിർത്തിവെക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആൻറ്റസിഡൻസ് അഫയേഴ്സും (എൻ.പി.ആർ.) അറിയിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

രാജ്യത്തെ പൗരൻമാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടപടി എന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്ന് സി.എ.എ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഓൺ അറൈവൽ നിർത്തലാക്കുമെന്ന് എൻ.പി.ആർ.എ അറിയിച്ചു. എന്നാൽ, നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്ക് ഈ സൗകര്യം തുടർന്നും ലഭിക്കും. പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വിസ സേവനവും മറ്റ് തരത്തിലുള്ള വിസകളും ലഭ്യമായിരിക്കും. ഉത്തരവ് വരുന്നതിന് മുമ്പ് നൽകിയ വിസകൾക്ക് പ്രാബല്യമുണ്ടാകും.

TAGS :

Next Story