Quantcast

17 പേർക്ക് കൂടി ഡിസ്ചാർജ് ; ബഹ്റൈനില്‍ കോവിഡ് ബാധിതർ കുറയുന്നു.  

രോഗ വിമുക്തി നേടിയവർ 77 

MediaOne Logo

Web Desk

  • Published:

    16 March 2020 1:30 PM IST

17 പേർക്ക് കൂടി ഡിസ്ചാർജ് ; ബഹ്റൈനില്‍ കോവിഡ് ബാധിതർ കുറയുന്നു.  
X

ബഹ്റൈനിൽ പതിനേഴ് കോവിഡ് ബാധിതർക്ക് കൂടി രോഗ വിമുക്തി. പൂർണമായി സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി.

ഇതോടെ രാജ്യത്ത് മുമ്പേ ചികിൽസയിലുണ്ടായിരുന്നവരുടെ എണ്ണം 53 ആയി കുറഞ്ഞു. ഇറാനിൽ നിന്ന് രോഗ ബാധിതരായി എത്തിയ പൗരന്മാരുടെ സംഘത്തിൽ 84 പേരും ചികിൽസയിലുണ്ട്. രോഗബാധിതരിൽ രണ്ടു പേരുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കിംവദന്തികൾക്ക് വശംവദരാകരുതെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Next Story