ബഹ്റൈനിൽ കോവിഡ് ബാധിച്ച സ്ത്രീ മരിച്ചു
കോവിഡ് ബാധയിൽ ഗൾഫിൽ സംഭവിക്കുന്ന ആദ്യ മരണമാണിത്.

ബഹ്റൈനിൽ കോവിഡ് 19 ബാധിച്ച സ്ത്രീ മരിച്ചു. രാജ്യത്ത് ചികിൽസയിലുണ്ടായിരുന്ന 65കാരിയായ ബഹ്റൈൻ സ്വദേശിനിയാണ് മരിച്ചത്. കോവിഡ് ബാധിതയാവുന്നതിന് മുമ്പേ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയിൽ ഗൾഫിൽ സംഭവിക്കുന്ന ആദ്യ മരണമാണിത്.
ഇറാനിൽ നിന്ന് എത്തിയ ഇവർക്ക് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷനിൽ കഴിയവേ ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിന് രാജ്യം കൂടുതൽ ജാഗ്രതയിലായി. 58 പേരാണ് കോവിഡ് ബാധിതരായി ചികിൽസയിലുള്ളത് . ഇറാനിൽ നിന്ന് രോഗ ബാധിതരായി എത്തിയ പൗരന്മാരുടെ സംഘത്തിലെ 85 പേരും ചികിൽസാ കേന്ദ്രത്തിലുണ്ട്. ഇവരിൽ ഒരാളുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

