ബഹ്റൈനിൽ രണ്ട് ഇന്ത്യക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ബഹ്റൈനിൽ ചികിത്സയിലുളളവരുടെ എണ്ണം 155 ആയി

ബഹ്റൈനിൽ രണ്ട് ഇന്ത്യക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 33ഉം 31ഉം വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ പറയുന്നു.
കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതുവഴിയാണ് 33കാരന് രോഗം പകർന്നത്. ഇയാളുമായി സമ്പർക്കം പുലർത്തിയ 31കാരനും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബഹ്റൈനിൽ ചികിത്സയിലുളളവരുടെ എണ്ണം 155 ആയി.
Next Story
Adjust Story Font
16

