Quantcast

ബഹ്റൈനിൽ വളണ്ടിയർ സേവനം;മുപ്പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു  

നന്ദി അറിയിച്ച് ടാസ്ക് ഫോഴ്സ്  

MediaOne Logo

Web Desk

  • Published:

    22 March 2020 4:22 PM IST

ബഹ്റൈനിൽ വളണ്ടിയർ സേവനം;മുപ്പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു  
X

കോവിഡ് രോഗബാധയുടെ വ്യാപനം തടയാൻ ബഹ് റൈനിൽ വളണ്ടിയർ സേവനം ചെയ്യാനായി മുപ്പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു. രോഗ വ്യാപനത്തിനെതിരെയുള്ള കർമ പദ്ധതിക്ക് നേത്യത്വം നൽകുന്ന നാഷണൽ ടാസ്ക് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം പതിനഞ്ചിനാണ് രാജ്യനിവാസികളിൽ നിന്ന് വളണ്ടിയർ സേവനം ആവശ്യപ്പെട്ടു കൊണ്ട് അധിക്യതരുടെ അറിയിപ്പുണ്ടായത്. മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് ടാസ്ക് ഫോഴ്സ് വ്യത്തങ്ങൾ അറിയിച്ചു.

അടിയന്തിര സാഹചര്യത്തിൽ രാജ്യത്തിന് സേവനം ചെയ്യാനായി പ്രതിബദ്ധതയോടെ മുന്നോട്ട് വന്നവർക്കെല്ലാം നന്ദി അറിയിക്കുന്നതായി ടാസ്ക് ഫോഴ്സ് വ്യത്തങ്ങൾ വ്യക്തമാക്കി.

വളണ്ടിയർമാരാകാൻ തയ്യാറായവരിൽ മെഡിക്കൽ പശ്ചാത്തലമുള്ളവരിൽ നിന്ന് ആദ്യ ഗ്രൂപ്പിനെ തെരഞ്ഞെടുക്കും. .മറ്റുള്ളവരെ ആവശ്യാനുസ്യതം കോവിഡ് വ്യാപനത്തിനെതിരെയുള്ള സേവന പ്രവർത്തനങ്ങളുടെ ഭാഗഭാക്കാക്കും.

TAGS :

Next Story