Quantcast

ബഹ്​റൈനിൽ 23 പേർക്ക്​ കൂടി കോവിഡ്​ 19

ചികിത്സയിലുള്ളവർ 223

MediaOne Logo

Web Desk

  • Published:

    29 March 2020 4:37 PM IST

ബഹ്​റൈനിൽ  23 പേർക്ക്​ കൂടി കോവിഡ്​ 19
X

ബഹ്റൈനിൽ 23 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 223 ആയി. കഴിഞ്ഞ ദിവസം ഏഴ് പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതിനകം രോഗ വിമുക്തി നേടിയവരുടെ എണ്ണം 272 ആണ്. 31840 പേരെ രോഗ നിർണയത്തിനുള്ള പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Next Story