ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 47 പേർ പ്രവാസികൾ
ബഹ്റൈനിൽ പുതുതായി രോഗം സ്ഥിരീകരിച്ച 52 പേരിൽ 47 പേരും പ്രവാസികളായ തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രലായം

ബഹ്റൈനിൽ പുതുതായി രോഗം സ്ഥിരീകരിച്ച 52 പേരിൽ 47 പേരും പ്രവാസികളായ തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രലായം. നിലവിൽ രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയതിനെ ത്തുടർന്ന് ക്വാറന്‍റീനിലായിരുന്നു ഇവർ.
ലബോറട്ടറി പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലാണ്. നിലവിൽ നിരീക്ഷണത്തിൽ ഉള്ളവർ രണ്ടാഴ്ച കൂടി ക്വാറന്‍റീനില്‍ തുടരും.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. ബാക്കി 48 പേരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

