Quantcast

ബഹ്​റൈനിൽ 66 പ്രവാസികൾക്ക് കോവിഡ്

കഴിഞ്ഞദിവസം ഇവിടെയുള്ള 47 വിദേശ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    3 April 2020 1:06 AM IST

ബഹ്​റൈനിൽ 66  പ്രവാസികൾക്ക് കോവിഡ്
X

ബഹ്റൈനിൽ 66 പ്രവാസികൾക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. സൽമാബാദിലെ താമസ സ്ഥലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്ച പ്രത്യേക ക്വാറൻൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഇവിടെയുള്ള 47 വിദേശ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് എല്ലാ തൊഴിലാളികളെയും താമസ സ്ഥലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ക്വാറൻറീനിൽ കഴിഞ്ഞവർ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 290 പേരാണ് ബഹ്റൈനിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് നാല് പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 341 ആയി ഉയർന്നു.

TAGS :

Next Story