ബഹ്റൈനിൽ കോവിഡ് ബാധിച്ച അഞ്ച് ഇന്ത്യക്കാർ സുഖം പ്രാപിച്ചു

ഇന്ത്യക്കാരിൽ കോവിഡ് ബാധിച്ച അഞ്ച് പേർ സുഖം പ്രാപിച്ചതായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 100 ആയി. 34 വയസുള്ള ആളാണ് ഒടുവിൽ സ്ഥിരീകരിച്ച ഇന്ത്യക്കാരൻ. മാർച്ച് 19ന് ഇന്ത്യയിൽ നിന്ന് എത്തിയ ഇയാൾ പരിശോധനക്ക് ശേഷം വീട്ടുനിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സംഘം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ബംഗ്ലാദേശി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം താമസിച്ച 15 ബംഗ്ലാദേശ് സ്വദേശികൾക്കും ഇയാളിൽനിന്ന് രോഗം പകർന്നിട്ടുണ്ട്. ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരെയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. മൂന്ന് മാസവും നാല് മാസവും പ്രായമായ ഓരോ കുട്ടികൾക്കും രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ സുഖം പ്രാപിച്ചു.
Adjust Story Font
16

