കോവിഡ് 19: ബഹ്റൈനിൽ 27 പേർ കൂടി സുഖം പ്രാപിച്ചു

ബഹ്റൈനിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 27 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 458 ആയി. 56 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിൽ 294 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 47684 പരിശോധനകൾ നടന്നു.
അതിനിടെ, മുൻ കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞ 19 പേരെക്കുടി വിട്ടയച്ചു. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 526 ആയി. ലബോറട്ടറി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

