ബഹ്റൈനിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി

ബഹ്റൈനിൽ കോവിഡ് -19 രോഗവ്യാപനം തടയുന്നതിന് മാസ്ക് ധരിക്കണമെന്നത് നിർബന്ധമാക്കി. എൻ 95 മാസ്ക് മാത്രമല്ല, ഏത് മാസ്കും ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാസ്ക് വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ ഇന്നലെ ചേർന്ന യോഗത്തിൽ ഇതുൾപ്പെടെ പ്രധാന തീരുമാനങ്ങൾ എടുത്തതായി മന്ത്രി പറഞ്ഞു. ഫാർമസികളിലും ഹൈപ്പർമാർക്കറ്റുകളിലും മറ്റും മാസ്ക് ലഭ്യമാക്കും. വാണിജ്യ സ്ഥാപനങ്ങളിലെ ജോലിക്കാരും സന്ദർശകരും മാസ്ക് ധരിക്കണം.
Next Story
Adjust Story Font
16

