ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി.

ബഹ്റൈനിൽ കോവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു. ഇറാനിൽ നിന്നെത്തിയ 63 വയസുകാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായി. ഇന്ന് രാജ്യത്ത് 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 377 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി.
Next Story
Adjust Story Font
16

