ബഹ്റൈനിൽ 212 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇത് വരെയായി ആറ് പേർ കോവിഡ് ബാധയിൽ മരിച്ചു.

ബഹ്റൈനിൽ പുതുതായി 212 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 206 പേർ പ്രവാസികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം കണ്ടെത്തിയത്. നിലവിൽ 751 പേരാണ്ചികിത്സയിലുള്ളത്. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. 591 പേർക്ക് രോഗ വിമുക്തി ലഭിച്ചിട്ടുണ്ട്. ഇത് വരെയായി ആറ് പേർ കോവിഡ് ബാധയിൽ മരിച്ചു.
Next Story
Adjust Story Font
16

