Quantcast

കോവിഡ് പ്രതിരോധം: ഒരു മില്യൻ ദിനാർ സംഭാവന ചെയ്ത് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ       

കോവിഡ് പ്രതിരോധത്തിന് രാജ്യത്ത് ദേശീയ കാമ്പയിൻ  

MediaOne Logo

Web Desk

  • Published:

    16 April 2020 1:56 PM IST

കോവിഡ് പ്രതിരോധം: ഒരു മില്യൻ ദിനാർ സംഭാവന ചെയ്ത് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ       
X

ബഹ്റൈനിൽ കോവിഡ് രോഗ വ്യാപനം ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ ഉദാര സംഭാവന. ജീവ കാരുണ്യ , യുവജന കാര്യങ്ങള്‍ക്കായുള്ള രാജാവിൻ്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ അദ്ദേഹം ഒരു മില്യൻ ദിനാറാണ് കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്തത്.

‘നന്മയുണ്ട് നമ്മളിൽ’ എന്ന പ്രമേയത്തിൽ കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ആരംഭിച്ച ദേശീയ കാമ്പയിനിൻ്റെ ഭാഗമായുള്ള ഫണ്ടിലേക്കാണ് സംഭാവന .

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും കോവിഡ് സമ്പദ് വ്യവസ്ഥക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങളെ മറികടക്കുവാനുമുള്ള ശ്രമങ്ങളുടേ ഭാഗമായാണ് കാമ്പയിനെന്നും രാജ്യത്തെ വിഷമഘട്ടം മറികടക്കാൻ പിന്തുണക്കേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story