Quantcast

ബഹ്റൈനിലെ അൽ ഫാതിഹ്​ഗ്രാൻഡ്​മോസ്ക് വെള്ളിയാഴ്ച തുറക്കും

ആറു പേരും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള ഫെയ്സ് മാസ്ക് ധരിക്കണം.

MediaOne Logo

  • Published:

    20 April 2020 7:45 PM IST

ബഹ്റൈനിലെ അൽ ഫാതിഹ്​ഗ്രാൻഡ്​മോസ്ക് വെള്ളിയാഴ്ച തുറക്കും
X

ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ അൽ ഫാതിഹ്​ഗ്രാൻഡ്​മോസ്​ക് വെള്ളിയാഴ്ച ജുമുഅക്കും റമദാനിലെ ഇശാ, തറാവീഹ്​ പ്രാർഥനകൾക്കുമായി തുറക്കും. പ്രാർഥനക്ക് ഇമാമും അഞ്ച് പേരും മാത്രമാണ് പങ്കെടുക്കുക. നീതിന്യായ, ഇസ്‍ലാമികകാര്യ, ഔഖാഫ്​ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആറു പേരും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള ഫെയ്സ് മാസ്ക് ധരിക്കണം. പ്രാർഥനകൾ വിശ്വാസികൾക്കായി ഓൺലെനിൽ സംപ്രേഷണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story