Quantcast

ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി നീട്ടി നൽകും 

ഇതിനായി  പ്രത്യേക അപേക്ഷയോ ചാർജോ വേണ്ടതില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

MediaOne Logo

Web Desk

  • Published:

    21 April 2020 10:30 PM IST

ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി നീട്ടി നൽകും 
X

ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തിയ ശേഷം കോവിഡിനെ തുടർന്നുള്ള യാത്രാ വിലക്ക് കാരണം നാട്ടിൽ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്തവർക്കും ആശ്വാസമായി അധികൃതരുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ അവരുടെ വിസ കാലാവധി നീട്ടി നൽകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസൻ അറിയിച്ചു.

ഇതിനായി പ്രത്യേക അപേക്ഷയോ ചാർജോ വേണ്ടതില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബഹ് റൈനിൽ വിസിറ്റ് വിസയിലെത്തി കാലാവധിയെക്കുറിച്ച് ആശങ്കകൾ വെച്ചു പുലർത്തിയ നിരവധി പേർക്ക് ആശ്വാസകരമാകും.

TAGS :

Next Story