പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ

ബഹ്റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പിയൂഷ് ശ്രീവാസ്തവ നിയമിതനായി. ഇത് സംബന്ധിച്ച് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇപ്പോൾ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പിയൂഷ് ശ്രീവാസ്തവ 1998 ബാച്ച് ഐ.എഫ് .എസ് ഉദ്യോഗസ്ഥനാണ് . ബഹ് റൈനിൽ താമസിയാതെ തന്നെ അദ്ദേഹം ചുമതലയേൽക്കുമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബഹ്റൈനിലെ മുൻ ഇന്ത്യൻ അംബാസഡറായിരുന്ന അലോക് കുമാർ സിൻഹ തിരിച്ചു പോയതിന് ശേഷം രണ്ടര മാസക്കാലമായി തസ്തികയിൽ പുതിയ നിയമനം നടന്നിരുന്നില്ല. കോവിഡ് ദുരിത കാലത്ത് ഇന്ത്യൻ അംബാസഡറുടെ നിയമനം ഉടൻ നടപ്പിലാക്കണമെന്ന് പ്രവാസി സംഘടനകൾ ജനപ്രതിനിധികൾ മുഖേനയും നേരിട്ടും സർക്കാരിന് നിവേദനങ്ങൾ നൽകിയിരുന്നു.
പുതിയ അംബാസഡർ എത്തുന്നതോടെ കോവിഡ് കാലത്ത് പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൈവരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഇന്ത്യൻ സമൂഹം.
Adjust Story Font
16

