Quantcast

ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരശേഖരണം എംബസി ആരംഭിച്ചു 

MediaOne Logo

Web Desk

  • Published:

    30 April 2020 3:13 PM IST

ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരശേഖരണം എംബസി ആരംഭിച്ചു 
X

ബഹ് റൈനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ബഹ് റൈനിലെ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. ഇതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം: https://forms.gle/FCWAxcy2JsUtzY3L6 .

പ്രവാസികളില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ താമസിയാതെ തന്നെ കൊണ്ടു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈകാതെ തന്നെ ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ വിമാന സര്‍വീസ് തുടങ്ങിയേക്കും. ഇതില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഗര്‍ഭിണികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് മുന്‍ഗണന.

വിമാന സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഇതു വരെ ഉണ്ടായിട്ടില്ലെന്നും വിവര ശേഖരം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

Next Story