ബഹ്റൈനിൽ നിന്നുള്ള ആദ്യ ഘട്ട വിമാന സർവീസിൻ്റെ വിശദാംശങ്ങൾ ഇങ്ങിനെ...
ബഹ്റൈനില്‍ നിന്നും രണ്ട് വിമാന സർവീസുകൾ

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടിക തയ്യാറായപ്പോൾ ബഹ്റൈനില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ രണ്ട് വിമാന സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മെയ്
8 ന് കൊച്ചിയിലേക്കും മെയ് 11 ന് കോഴിക്കോടേക്കുമായിരിക്കും സർവീസുകൾ.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയാണ് തയ്യാറായത്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫിലേക്കാണ് കൂടുതല്‍ സര്‍വീസുകളും. ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണിത്. തുടര്‍ന്നുള്ള സര്‍വീസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഓരോ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആദ്യ ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ച സര്‍വീസുകളും റൂട്ടുകളും ഇങ്ങിനെ:-
ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക.എഴാം തിയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകാണ് വിമാനങ്ങള്‍ നടത്തുക. ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.

Adjust Story Font
16

