Quantcast

ബഹ്​റൈനിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനയാത്രക്ക് ​ ടിക്കറ്റ്​ വിതരണം​ തുടങ്ങി   

എംബസിയുടെ മുൻ ഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ടിക്കറ്റ് നൽകുന്നത്.  

MediaOne Logo

Web Desk

  • Published:

    6 May 2020 7:01 PM IST

ബഹ്​റൈനിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനയാത്രക്ക് ​ ടിക്കറ്റ്​ വിതരണം​ തുടങ്ങി   
X

പ്രവാസികളുടെ മടക്ക യാത്രക്ക് ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള എയർടിക്കറ്റ് വിതരണം ആരംഭിച്ചു. ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റിൽ നിന്നുള്ളവർക്കാണ് ടിക്കറ്റ് ലഭ്യമാക്കുന്നത്. എയർ ഇന്ത്യ ഓഫീസ് അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയുള്ള താൽക്കാലിക ഓഫീസിൽ വെച്ചാണ് ടിക്കറ്റ് വിതരണം നടക്കുന്നത്.

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതായി എംബസിയിൽ നിന്ന് മുൻകൂട്ടി നിർദേശം ലഭിച്ച യാത്രക്കാർക്കാണ് ടിക്കറ്റ് നൽകുന്നത്. പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന് നേരിട്ട് തന്നെ ബന്ധപ്പെടുന്നുണ്ട്. ഇങ്ങിനെ നിർദേശം ലഭിച്ചവർ പാസ്പോർട്ട് അടക്കമുള്ള രേഖകളുമായി ചെന്നാൽ ടിക്കറ്റ് ഏറ്റുവാങ്ങാം.കൊച്ചിയിലേക്ക് 84 ദിനാറും കോഴിക്കോട്ടേക്ക് 79 ദിനാറുമാണ് ടിക്കറ്റ് നിരക്ക്.

യാത്ര പുറപ്പെടുന്നവർ ബഹ്​റൈനിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തേണ്ടി വരില്ലെന്നാണ് സൂചന. യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പ് തെർമൽ സ്ക്രീനിങ് ഉണ്ടാകും. പട്ടികയിലുള്ളവരിൽ ലോക്ഡൗൺ കാലയളവിലെ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Next Story