ബഹ്റൈനിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 330 പേർക്ക്

ബഹ്റൈനിൽ ശനിയാഴ്ച 330 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 239 പേർ പ്രവാസികളാണ്. ബാക്കിയുള്ള 91 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നിലവിൽ 2711 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ രണ്ടുപേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 4774 ആണ്. 2055 പേർ ഇതിനകം രോഗവിമുക്തി നേടി. പുതുതായി 27 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കോവിഡ് പരിശോധനകൾ നടന്നു. വരും നാളുകളിലും പരിശോധനകൾ വ്യാപിപ്പിക്കുവാനാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ പദ്ധതി.
Next Story
Adjust Story Font
16

