Quantcast

ബഹ്‌റൈനിൽ കോവിഡ് ബാധിതരായ രണ്ട് പേർ കൂടി മരിച്ചു 

മരിച്ചവരിൽ ഒരാൾ പ്രവാസി  

MediaOne Logo

Web Desk

  • Published:

    16 May 2020 6:25 AM IST

ബഹ്‌റൈനിൽ കോവിഡ് ബാധിതരായ  രണ്ട് പേർ കൂടി മരിച്ചു 
X

രോഗ ബാധിതരായി മരിച്ചവരുടെ എണ്ണം 12 ആയി  

ബഹ്‌റൈനിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രണ്ട് പേർ കൂടി മരിച്ചു. 53 വയസുള്ള പ്രവാസിയും 63 കാരനായ സ്വദേശി പൗരനുമാണ് മരിച്ചത്. . ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് ബാധയിൽ രണ്ടാമത്തെ പ്രവാസിയുടെ മരണമാണ് സംഭവിച്ചിരിക്കുന്നത്. മരിച്ചത് ഏത് രാജ്യക്കാരനാണ് എന്ന വിവരം, മരണം സ്ഥിരീകരിച്ച ആരോഗ്യമന്ത്രാലയം ലഭ്യമാക്കിയിട്ടില്ല. ഇതോടെ രാജ്യത്ത് രോഗബധിതരായി മരിച്ചവരുടെ ആകെ എണ്ണം പന്ത്രണ്ടായി.

Next Story