Quantcast

ബഹ്​റൈനിൽ ബുധനാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത് 327 പേർക്ക്     

4525 പേർ ചികിൽസയിൽ  

MediaOne Logo

Web Desk

  • Published:

    28 May 2020 3:44 AM IST

ബഹ്​റൈനിൽ ബുധനാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത് 327 പേർക്ക്     
X

ബഹ്റൈനിൽ ബുധനാഴ്ച 327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4525 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 10 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ബുധനാഴ്ച 214 പേർക്ക് രോഗം ഭേദമായി. 9692 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 5152 പേർക്ക് രോഗവിമുക്തി ലഭിച്ചു.കോവിഡ് ബാധയിൽ 15 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 291127 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്.

TAGS :

Next Story