ബഹ്‌റൈനിൽ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇവരിൽ 183 പേർ പ്രവാസികൾ

ബഹ്‌റൈനിൽ പുതുതായി 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇവരിൽ 183 പേർ പ്രവാസികളാണ്. സമ്പർക്കത്തിലൂടെയാണ് ബാക്കിയുള്ള 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 72 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു.
നിലവിൽ 4846 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ ഒമ്പത് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

