ബഹ്റൈനിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച ദിനം; വെള്ളിയാഴ്ച 397 പേർക്ക് രോഗബാധ
ഇവരിൽ 233 പേർ പ്രവാസികൾ

ബഹ് റൈനിൽ കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. . ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് 397 പേർക്കാണ്. ഇവരിൽ 233 പേർ പ്രവാസികളാണ്.
281 പേർക്ക് രോഗവിമുക്തി ലഭിച്ചു. 5700 പേർക്കാണ് ഇതിനകം ബഹ്റൈനിൽ രോഗവിമുക്തി ലഭിച്ചത് . കൂടിയ തോതിലുള്ള രോഗവിമുക്തിയും കുറഞ്ഞ മരണ നിരക്കുമാണ് ബഹ് റൈനിനിൽ ആശ്വാസകരമായ ഘടകങ്ങൾ. കോവിഡ് ബാധയിൽ ഇതുവരെയായി നാലു പ്രവാസികളുടേതടക്കം 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇപ്പോൾ ചികിൽസയിൽ കഴിയുന്ന 4734 രോഗികളിൽ പതിനൊന്ന് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് നടന്ന രോഗ പരിശോധനകൾ മൂന്ന് ലക്ഷം കവിഞ്ഞു. ഇതിനകം 304179 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതിനായി വിവിധ ആശുപത്രികളിലെയും ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിലെയും പരിശോധനാ കേന്ദ്രങ്ങളും മൊബൈൽ ടെസ്റ്റ് യൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു
Adjust Story Font
16

