ബഹ്റൈനിൽ 605 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു
857 പേർക്ക് സുഖപ്രാപ്തി

ബഹ്റൈനിൽ ഞായറാഴ്ച 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 433 പേർ പ്രവാസികളാണ്. ബഹ് റൈനിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനം. 4696 പേരാണ് വിവിധ ചികിൽസാലയങ്ങളിലായി കഴിയുന്നത്. ഇവരിൽ പതിമൂന്ന് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
രാജ്യത്ത് നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഉയർന്ന തോതിലുള്ള രോഗവിമുക്തിയും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. 857 പേർക്കാണ് സുഖപ്രാപ്തിയുണ്ടായത്. ഇതിനകം 6683 പേർക്ക് രാജ്യത്ത് രോഗം ഭേദമായി.
Next Story
Adjust Story Font
16

