ബഹ്റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് മരണം
രാജ്യത്ത് 602 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, ബഹ്റൈനിൽ കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു

ബഹ്റൈനിൽ കോവിഡ് രോഗ ബാധയിൽ ഇന്ന് അഞ്ചു മരണം കൂടി സംഭവിച്ചതോടെ രോഗബാധയിലുള്ള ആകെ മരണസംഖ്യ 116 ആയി. രാജ്യത്ത് 602 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനിൽ കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു.
മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളുമാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 116 ആയി. പുതുതായി 602 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 351 പേർ പ്രവാസികളാണ്. 234 പേർക്ക് സമ്പർക്കത്തിലൂടെയും 17 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 654 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 29753 ആയി ഉയർന്നു
Next Story
Adjust Story Font
16

