Quantcast

ജനസംഖ്യയുടെ നാല്പത് ശതമാനത്തിലധികം പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തുന്ന രാജ്യമായി ബഹ്റൈന്‍

കോവിഡ് പരിശോധനകൾ വ്യാപകമായി നടക്കുന്ന ബഹ്റൈനില്‍ ഇതിനോടകം 710686 ടെസ്റ്റുകൾ നടന്നു കഴിഞ്ഞു.

MediaOne Logo

  • Published:

    19 July 2020 2:54 AM IST

ജനസംഖ്യയുടെ നാല്പത് ശതമാനത്തിലധികം പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തുന്ന രാജ്യമായി ബഹ്റൈന്‍
X

ബഹ് റൈനിൽ കോവിഡ് രോഗ നിർണയത്തിനായി നടത്തുന്ന പരിശോധനകളുടെ എണ്ണം ഉയർന്നു. ആകെ ജനസംഖ്യയുടെ നാല്പത് ശതമാനത്തിലധികം പേർക്ക് ഇതിനോടകം പരിശോധന നടന്നു കഴിഞ്ഞു. 389 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്.

കോവിഡ് പരിശോധനകൾ വ്യാപകമായി നടക്കുന്ന രാജ്യത്ത് ഇതിനകം 710686 ടെസ്റ്റുകൾ നടന്നു കഴിഞ്ഞു. ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടന്ന രാജ്യങ്ങളിലൊന്നായി ബഹ് റൈൻ മാറിക്കഴിഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ച 389 പേരിൽ 222 പേർ പ്രവാസികളാണ്. 162 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ച് പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. പുതുതായി 379 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 31188 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 4161 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 47 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

TAGS :

Next Story