ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാൽ (55) ആണ് മരിച്ചത്

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാൽ (55) ആണ് മരിച്ചത്. ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. 33 വർഷമായി ബഹ്‌റൈനിൽ ഉള്ള ഇദ്ദേഹം കലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ് ഹാജി. മാതാവ്: പരേതയായ ഹലീമ. ഭാര്യ: സറീന പാലേരി. മക്കൾ തൻവീർ, ഷകീബ്. സഹോദരങ്ങൾ: അഷ്റഫ്, അലി, ഫാത്വിമ, പരേതയായ സുലൈഖ, സഫിയ, സൈനബ
Next Story
Adjust Story Font
16

