Quantcast

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളുമായ് ബഹ്റൈന്‍

സാമൂഹിക അകലം പാലിക്കുന്നതിലുള്ള വീഴ്ചകൾ കണ്ടെത്താൻ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

MediaOne Logo

  • Published:

    29 July 2020 1:35 AM IST

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളുമായ് ബഹ്റൈന്‍
X

ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം കർശനമാക്കി. സാമൂഹിക അകലം പാലിക്കുന്നതിലുള്ള വീഴ്ചകൾ കണ്ടെത്താൻ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിൻ്റെ പേരിൽ 15,666 കേസുകളാണ് ഇതുവരെയായി ബഹ്റൈനിൽ രജിസ്റ്റർ ചെയ്തത്. പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

മാസ്ക് ധരിക്കാത്തതിന് നോർതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് 3513 കേസുകളും കാപിറ്റൽ ഗവർണറേറ്റ് 2782 കേസുകളും മുഹറഖ് ഗവർണറേറ്റ് 4133 കേസുകളുമാണ് രജിസ്റ്റർ ചെയ്തീരിക്കുന്നത്. വിധ ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിലാണ് മാസ്ക് ധരിക്കാതിരിക്കൽ, അഞ്ചിലധികം പേരുടെ ഒത്തുകൂടൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

സാമൂഹിക അകലം പാലിക്കാതെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി . ബീച്ചുകളിലും മാർക്കറ്റുകളിലും പാർക്കുകളിലും നിരീക്ഷണത്തിന് കൂടുതൽ പോലീസുകാരെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ പ്രവാസികൾക്കായി വിവിധ ഭാഷകളിലുള്ള ലഘുലേഖകളും പോലീസ് നൽകുന്നുണ്ട്.പൊതുജനങ്ങൾക്കിടയിൽ പോലീസ് സേനാംഗങ്ങൾ നടത്തുന്ന വിവിധ ബോധവൽക്കരണ പരിപാടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story