ബഹ്റൈനിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
ജൂലൈ 30 മുതൽ ആഗസ്റ്റ് രണ്ട് വരെയായിരിക്കും അവധി ദിനങ്ങൾ

ബഹ് റൈനിൽ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 30 മുതൽ ആഗസ്റ്റ് രണ്ട് വരെയായിരിക്കും അവധി ദിനങ്ങളെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖഖലീഫയുടെ പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള സർക്കുലറിൽ വ്യക്തമാക്കി.
രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾക്കും ഡയറക്ടറേറ്റുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസങ്ങളിൽ അവധിയായിരിക്കും . പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്റ്റ് മൂന്നിനും നാലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

