Quantcast

നന്തി കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നിരവധി പേർ രക്തം നൽകി

MediaOne Logo

  • Published:

    4 Aug 2020 6:20 PM IST

നന്തി കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

ബഹ് റൈൻ നന്തി കൂട്ടായ്മ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.രക്തദാനം ജീവദാനം എന്ന സന്ദേശം വിളിച്ചോതി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ ക്യാമ്പിൽ രക്തം നൽകാനെത്തി.

കോവിഡ് രോഗവ്യാപനം സ്യഷ്ടിക്കുന്ന ഭയാശങ്കകൾക്കിടയിലും പ്രവാസികൾക്കിടയിൽ രക്തദാനത്തിൻ്റെ സന്ദേശം നിരവധി പേർ ഏറ്റെടുത്ത് മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു.

ഹനീഫ് കടലൂർ, നൗഫൽ നന്തി, കെ.വി. അമീൻ , പി. ജൈസൽ തുടങ്ങിയവർ നേത്യത്വം നൽകി.

TAGS :

Next Story