Quantcast

ലബനീസ് ജനതക്ക് ആശ്വാസമേകി ബഹ്‌റൈൻ; ബെയ്റൂത്തിലേക്ക് അവശ്യമരുന്നുകൾ അയച്ചു

റോയൽ ഹ്യൂമാനിറ്റേറിയൻ ഫൌണ്ടേഷൻറെ നേത്യത്വത്തിൽ തുടർ സഹായങ്ങൾ നൽകും

MediaOne Logo

  • Published:

    7 Aug 2020 7:49 PM IST

ലബനീസ് ജനതക്ക് ആശ്വാസമേകി ബഹ്‌റൈൻ; ബെയ്റൂത്തിലേക്ക് അവശ്യമരുന്നുകൾ അയച്ചു
X

ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലബനീസ് ജനതക്ക് നൽകുന്ന ആദ്യ ഘട്ട സഹായമായി ബഹ് റൈൻ പ്രത്യേക വിമാനത്തിൽ അവശ്യ മരുന്നുകളെത്തിച്ചു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവ് പ്രകരമാണ് സഹായമെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൌണ്ടേഷൻ (ആർ‌എച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് പറഞ്ഞു.

റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന കാര്യങ്ങള്‍ക്കായുള്ള രാജാവിന്റെ പ്രതിനിധിയു മായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ മേൽനോട്ടത്തിൽ ലബനോനിലെ ജനതക്ക് ദുരിത ഘട്ടത്തിൽ സഹായങ്ങൾ നൽകാനുള്ള പ്രവർത്തങ്ങങ്ങൾക്ക് നേതൃത്വം നൽകുവാൻ ഫൌണ്ടേഷനെ രാജാവ് ചുമതലപ്പെടുത്തുകയായിരുന്നു.

ബെയ്റൂത്തിനെ പിടിച്ചുകുലുക്കിയ സ്ഫോടനത്തെത്തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ വിവിധ ഘട്ടങ്ങളിലായാണ് ഫൌണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.ആദ്യ ഘട്ടത്തിൽ അവശ്യ മരുന്നുകൾ, പ്രാഥമിക ശുശ്രൂഷക്കുള്ള ഉപകരണങ്ങൾ , ശ്വസന സഹായ യന്ത്രങ്ങൾ , വെന്റിലേറ്ററുകൾ എന്നിവയാണ് എത്തിച്ചു നൽകിയത്.

സന്നദ്ധ പ്രവർത്തകരുടെ സംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ വിലയിരുത്തുകയും തദടിസ്ഥാനത്തിൽ തുടർന്നും സഹായങ്ങൾ എത്തിക്കുകയും ചെയ്യുമെന്ന് ഡോക്ടർ മുസ്തഫ അൽ സയ്യിദ് വ്യക്തമാക്കി. ബഹ് റൈൻ ഉയർത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story