കണ്ണൂരിൽ നിന്ന് 28ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് ഇ-മെയിൽ അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് യാത്രക്ക് അർഹത.

കൊച്ചിയിൽ നിന്ന് ഇന്ന് ബഹ്റൈനിലേക്ക് എത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം വൈകി അറിഞ്ഞതിനാൽ ടിക്കറ്റ് എടുക്കാൻ കഴിയാതിരുന്നവർക്ക് ആശ്വാസ വാർത്ത. കണ്ണൂരിൽ നിന്ന് 28ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. 30ന് ഡൽഹിയിൽ നിന്നും വിമാനമുണ്ട്. ഇതിലും ടിക്കറ്റ് ലഭിക്കും. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് ഇ-മെയിൽ അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് യാത്രക്ക് അർഹത. മനാമയിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിൽ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇന്നലെ എംബസിയില്‍ നിന്ന് പെട്ടെന്നുള്ള അറിയിപ്പ് ആയതിനാൽ പലർക്കും ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.
Next Story
Adjust Story Font
16

